Trending

പൈമ്പാലശ്ശേരിയിലെ കൊലപാതകം; കാരണം സ്വത്ത് നഷ്ടപ്പെടുമെന്ന ഭയത്തിനാല്‍

നാടിനെ ഞെട്ടിച്ച പൈമ്പാലുശ്ശേരിയിലെ കൊലപാതകം നടന്നത് രണ്ടാനച്ഛന് ഇഷ്ടമല്ലാത്ത കല്യാണം വീട്ടില്‍ ആലോചിച്ചതിനാല്‍. നരിക്കുനി സ്വദേശിയായ രാജേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്ന സൂര്യ വീട്ടില്‍ കല്യാണം ആലോചിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഹാര്‍ട്ട് പേഷ്യന്റായ സൂര്യയെ ഇദ്ദേഹം കല്യാണം കഴിക്കാന്‍ തയ്യാറായത് വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. കൊല നടന്ന അന്ന് രാവിലെയും സൂര്യയുടെ അമ്മ ശിവദാസന് എതിര്‍പ്പുള്ളതായി ഫോണില്‍ രാജേഷിന്റെ ബന്ധുവിനെ വിളിച്ച് പറഞ്ഞിരുന്നു. സൂര്യക്ക് രാജേഷുമായി ഒരു മാസത്തെ അടുപ്പം മാത്രമെ ഉള്ളൂവെന്നാണിഞ്ഞത്.രാജേഷ് കുടുബംക്കാരോട് വിവരം പറഞ്ഞു അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ രണ്ടാനച്ചനായ ശിവദാസന്‍ മാത്രം കല്യാണത്തെ എതിര്‍ത്തു. പിന്നീട് ബന്ധുക്കളുമായി സംസാരിച്ച് കല്യാണം നടത്താനുള്ള ഒത്തുതീര്‍പ്പിനും ശ്രമിച്ചിരുന്നു.

പൊതുവെ മുന്‍ദേഷ്യക്കാരനായ ശിവദാസനുമായി കൂടുതലായി സംസാരിക്കാറില്ലെന്നും അദ്ദേഹം ഒരു പ്രത്യക സ്വഭാവക്കാരനാണെന്നും സൂര്യ രാജേഷിനോട് പറഞ്ഞിരുന്നു. സൂര്യയുടെ അമ്മയുടെ ആദ്യഭര്‍ത്താവിന്‍രെ സ്വത്ത് ഈ കുട്ടിയുടെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.കുട്ടിയുടെ വിവാഹത്തോട് കൂടി സ്വത്ത് നഷ്ടപ്പെട്ട് പോകുമെന്ന ഭയമാണ് ഇത്തരത്തില്‍ ഒരു അരുംകൊലക്ക് കാരണമെന്നാണ് വിവരം. ഇതിന് മുന്‍പും ഇത്തരത്തില്‍ കാരണങ്ങളുണ്ടായതായി നാട്ടുകാര്‍ പറയുന്നു. നേരത്തെ സൂര്യയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം മൂത്തച്ചന്റെ മകനുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ശിവാദാസന്‍ ഇയാളെ വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ച്ിരുന്നു. തുടര്‍ന്ന് വിവാഹം നടക്കാനായി ഇവര്‍ ആഹ്ത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.. ഇതിലെല്ലാം ഇപ്പോള്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.’പല ദുരൂഹതകളൂം നിലനില്‍ക്കുന്നുണ്ട്.

ആസൂത്രത കൊലപാതകമാണ് ഇയാള്‍ നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നുണ്ട്. കൊലപാതകത്തിനായി പുതിയ കൊടുവാള്‍ വാങ്ങി സൂക്ഷിക്കുകയും വീടിന്റെ ഗേറ്റും വാതിലുമെല്ലാം ഇയാള്‍ അടക്കുകയും ചെയ്തിരുന്നു. കാത്തിരുന്നു കാണാം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!