National

ചെങ്കോട്ട സ്ഫോടനം: ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. ഹൽദ്വാനി ജില്ലയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും , ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടിയിലായത്. എൻഐഎ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു.

അതേസമയം അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും എൻഐഎ വ്യാപിപ്പിച്ചു. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്ഥാൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡോക്ട്ടേഴ്സിന്റെ രേഖകൾ നൽകാൻ സുരക്ഷാ ഏജൻസികൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഉമറിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത് ആണ് ഇക്കാര്യത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.

ഉമറിന്റ കോൾ വിശദാംശങ്ങൾ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പരിശോധിച്ച് വരികയാണ്.അതേസമയം ഡോ. ഷഹീൻ ഷഹീദിനെ ഫരീദാബാദിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ, അൽ ഫലാഹ് സർവകലാശാല ഹോസ്റ്റലിലെ 32ആം മുറിയിലെ അലമാര യിൽ നിന്നും 18 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണത്തിന്റ സ്രോതസ്സ് സംബന്ധിച്ച് എൻ ഐ എ അന്വേഷണം ആരംഭിച്ചു.

വൈറ്റ് കോളർ സംഘ ത്തിന്റെ പ്രവർത്തനം സർവകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിൽ ഷഹീന് നിർണ്ണായക പങ്കു ഉള്ളതായി ഏജൻസിക്ക്‌ തെളിവ് ലഭിച്ചു.അൽഫലാഹ് സർവകലാശാല ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖി മദൻപൂർ ഖാദറിൽ ഭൂമി സ്വന്തമാക്കിയത്, മരിച്ച അഞ്ചുപേരുടെ വ്യാജ രേഖകൾ ഉപയോഗിച്ചാണ് എന്ന് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!