തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.
വട്ടപ്പാറ സ്വദേശികളായ സിദ്ധാര്‍ത്ഥ്, ആദിത്യന്‍, രജ്ഞിത്ത് എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായിരുന്നത്. സ്‌കൂളില്‍ പോയ കുട്ടികള്‍ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് കുട്ടികള്‍ തന്നെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി കുട്ടികളെ തിരിച്ചെത്തിച്ചു.
സ്‌കൂളില്‍ പുകവലിക്കുന്നത് അധ്യാപകര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുമായി എത്താന്‍ കുട്ടികളോട് അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.

