Kerala News

കാൽനൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തുന്നത് എങ്ങിനെ?

പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളിലാണ് കേരളം. സ്കൂൾ തലത്തിൽ ജനകീയ ചർച്ചയും ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ അഭിപ്രായ രൂപീകരണവും നല്ല കാര്യങ്ങളാണ്. മുൻസിപ്പൽ / പഞ്ചായത്ത് തലങ്ങളിലെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. 26 ഫോക്കസ് പോയിന്റുകളിൽ നടക്കുന്ന ചർച്ചകൾ കാര്യമാത്ര പ്രസക്തമാകുന്നില്ലെന്ന് മനസ്സിലാക്കിയാണ് കെ.എസ്.ടി.എം ഒരു ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കാൻ തീരുമാനിച്ചത്. ഡിസംബർ 10 വരെ നടക്കുന്ന കാമ്പയിനിൽ ജില്ലയിലെ 17 ഉപജില്ലാ കേന്ദ്രങ്ങളിൽ ജനകീയ ധർണ്ണ നടക്കുകയാണ്. കഴിഞ്ഞ 25 വർഷത്തെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളും സമീപനങ്ങളും നല്ല വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും ലക്ഷ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ജീവിത മൂല്യങ്ങൾ കയ്യൊഴിഞ്ഞ തലമുറ ലഹരി, ക്രിമിനൽ വൽക്കരണം എന്നിവയിൽ ആസക്തരായി. കൃത്യമായി വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ വിലയിരുത്തൽ ജനങ്ങളുടെ മുന്നിൽ സമർപ്പിച്ച രൂപരേഖയിലില്ല. പകരം പരാജയപ്പെട്ട പരിഷ്കരണങ്ങളെ ഒരിക്കൽ കൂടി പുത്തൻ കുപ്പായം ധരിപ്പിച്ച് കൊണ്ട് വരാനാണ് ശ്രമം. പാഠ്യപദ്ധതി ചർച്ച രേഖയിലെ ഉള്ളടക്കങ്ങൾ നിശിതമായി വിലയിരുത്തുന്നതും പഠനാർഹവുമായ ബുക്ക് ലെറ്റുകൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്യും. തദ്വിഷയങ്ങൾ പൊതുജനസമക്ഷം സമ്പൂർണ്ണ ചർച്ചക്ക് വിധേയമാക്കുകയും ലഭ്യമാകുന്ന നിർദ്ദേശങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്യും
നൂഹ് ചേളന്നൂർ സംസ്ഥാന കമ്മറ്റിയംഗം നൂഹ് ചേളന്നൂർ,എ കെ മുഹമ്മദ് യൂസുഫ് (പ്രസിഡന്റ് ,റൂറൽ സബ്ജില്ല) അബ്ദുറഷീദ് (പ്രസിഡന്റ് , ചേവായൂർ സബ്ജില്ല)സഫറുല്ല ചെറുവറ്റ (സെക്രട്ടറി , ചേവായൂർ സബ്ജില്ല)
റോഷിക് (ചേവായൂർ സബ്ജില്ല)തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!