എൻഡിടിവിയിൽ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു.എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർമാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും.എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടര്‍മാര്‍.ചൊവ്വാഴ്ച നടന്ന ആർ.ആർ.പി.ആർ.എച്ചിന്‍റെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്.എന്‍ഡിടിവിയില്‍ 26 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്‍റെ തീരുമാനം. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ എന്‍ഡിടിവിയിലെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. തുടര്‍ന്ന് അദാനി ഗ്രൂപ്പിന് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.എൻഡിടിവിയിൽ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ 32.26 ശതമാനം ഓഹരിയുണ്ട്.
എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

