Kerala News

പുറത്താക്കിയ വി സിയുടെ പേര് ഇപ്പോഴും വെബ്‌സൈറ്റിൽ;പേര് മാറ്റാതെ കെടിയു

പുറത്താക്കിയ വി സിയുടെ പേര് വെബ്‌സൈറ്റിൽ നിന്ന് മാറ്റാതെ സാങ്കേതിക സർവകലാശാല.കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്..ഒന്നര മാസം മുമ്പാണ് സുപ്രിംകോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സുപ്രിം കോടതി ഉത്തരവിറങ്ങി ഒന്നര മാസത്തിനു ശേഷവും ഡോ. എം.എസ് രാജശ്രീയുടെ പേര് നീക്കം ചെയ്യാതെ സർവകലാശാല തുടരുന്നത്.അതേസമയം, പേര് മാറ്റാത്തത് വെബ്‌സൈറ്റ് റി ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ കാലതാമസമെന്ന് സർവകലാശാലയുടെ വിശദീകരണം.അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!