വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് കേരളത്തിലെ ഒരു വിഭാഗത്തിനോടുള്ള മുഖ്യമന്ത്രിയുടെ യുദ്ധപ്രഖ്യാപനം ആപല്‍ക്കരമാണെന്ന് കോഴിക്കോട് ജില്ല മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എംഎ റസാക്ക് മാസ്റ്റര്‍. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് കെ.മൂസ്സ മൗലവി അദ്ധ്യക്ഷന്‍ വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു.സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദര്‍ മാസ്റ്റര്‍.എന്‍.പി.ഹംസ മാസ്റ്റര്‍, കെ.പി.കോയ ഹാജി, എ.ടി.ബഷീര്‍, കെ.കെ.കോയ ഹാജി, മങ്ങാട്ട് റസാക്ക്, എന്‍.പി.അഹമ്മദ്, സി.മരക്കാര്‍ കുട്ടി, എം.പി.മജീദ്, അരിയില്‍ അലവി, ഐ.സല്‍മാന്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, എ.പി. സഫിയ, ഖദീജ കരീം, സി.കെ. ഫസീല, മുംതാസ് ഹമീദ്, എം.കെ.നദീറ, എവി.മൊയ്തീന്‍ കോയ, ഷാജി പുല്‍കുന്നുമ്മല്‍, ടി.എം.സി.അബൂബക്കര്‍, സി.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അരിയില്‍ മൊയ്തീന്‍ ഹാജി, വി.പി.കബീര്‍, എന്‍.എം.ഹുസ്സയിന്‍, അഹമ്മദ് കുട്ടി അരയങ്കോട്, കെ.ആലി ഹസ്സന്‍, വി.കെ.റസാക്ക്, പൊതാത്ത് മുഹമ്മദ് ഹാജി, എ.അബ്ദുല്‍ ഹമീദ്. മൗലവി, വി പി .എ .സലീം, എം.പി.എം.ബഷീര്‍,.കെ.മൊയ്തീന്‍, ഒ.സലീം. ഐ.മുഹമ്മദ് കോയ, എന്‍.എം.യൂസ്സഫ്, അശ്‌റഫ് കുന്ദമംഗലം, വി.പി.സലീം, സി.പി.ശിഹാബ്, ഒ.പി.അസീസ്, ശിഹാബ് റഹ്‌മാന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

