Kerala News

കരിപ്പൂരിനോടുള്ള അവഗണന തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും; എംപിമാര്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതര്‍ ഇനിയും അവഗണന തുടര്‍ന്നു കാണിച്ചാല്‍ വിമാനത്താവളത്തിനെ ആശ്രയിക്കുന്ന മലബാറിലെ ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മലബാറിലെ എംപിമാര്‍.

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്നും കരിപ്പൂരില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് അനുവദിക്കണമെന്നും 2022 മുതല്‍ യാത്രക്കാരില്‍ നിന്നും അമിത യൂസര്‍ ഫീ ഈടാക്കാനുള്ള നീക്കത്തിനെതിരെയും കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മിക്കാനും, വിദേശ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന അമിതമായ റാപിഡ് പിസിആര്‍ നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഡല്‍ഹി ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എംപിമാര്‍.

മാര്‍ച്ച് കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുസമദ് സമദാനി എംപി ഉത്ഘാടനം ചെയ്തു. ജനകീയമായി പണിതുയര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളം നിരന്തരമായ അവഗണയാണ് നേരിടുന്നത്. ഈ അവഗണക്കെതിരെ സന്ധിയില്ലാ സമരം ജനപ്രതിനിധികളെ അണിനിരത്തി ശക്തമാക്കുമെന്ന് അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജനങ്ങളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അകറ്റുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നതെന്നും ഇനിയും ഇത് തുടരാന്‍ അനുവദിക്കുകയില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി വിമാനത്താവളത്തെ തകര്‍ക്കുവാന്‍ വാന്‍ ഗൂഢാലോചനകളാണ് നടക്കുന്നതെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ബഹുജന പ്രക്ഷോപത്തിലൂടെ ഈ ഗൂഢാലോചനകളെ തകര്‍ക്കുമെന്നും എംകെ രാഘവന്‍ എം.പി പറഞ്ഞു

മലബാറിലുള്ള പ്രവാസികളും ഹജ് തീര്‍ഥാടകരുമടക്കം ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങളടക്കമുള്ള സര്‍വീസ് നടത്താന്‍ അടിയന്തിര നടപടി വേണമെന്നും മലബാറിന്റെ സാമ്പത്തിക വളര്‍ച്ചയാണ് വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യമെന്നും സംശയിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

സാദാരണക്കാരായ പ്രവാസികളുടെ വിയര്‍പ്പിന്റെ കണികകൊണ്ട് പടുത്തുയര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിനെ ഇല്ലാതാക്കാനുള്ള ശ്രമം കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികളോട് കാണിക്കുന്ന നന്ദികേടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് എം.പി, ശ്രേയാംസ് കുമാര്‍ എം.പി, ഡോ.ശിവദാസ് എം.പി, വി.കെ ശ്രീകണ്ഠന്‍ എം.പി എന്നിവര്‍ അഭിവാദ്യം ചെയ്തു.

കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നടന്ന വിമാനാപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിര്‍ത്തലാക്കിയത്. വിമാനത്താവളത്തിന് യാതൊരു സുരക്ഷാഭീഷണിയും ഇല്ലെന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് പ്രസിദ്ധീകരിച്ചിട്ടു മാസങ്ങള്‍ പിന്നിട്ടിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് എംഡിഎഫ് മുന്‍കൈ എടുക്കുമെന്ന് ജന: സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഇടക്കുനി പറഞ്ഞു.

എംഡി എഫ് ഡല്‍ഹി ചാപ്റ്റര്‍ മുഖ്യരക്ഷാധികാരി എന്‍.അശോകന്‍, കര്‍ഷക സമരസമിതി നേതാവ് പി.ടി.ജോണ്‍, കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി അംഗം എ.കെ.എ. നസീര്‍, എംഡിഎഫ് വൈസ് പ്രസിഡണ്ട് അഷ്റഫ് കാലത്തിങ്കല്‍പ്പാറ, ട്രഷറര്‍ സന്തോഷ് കുമാര്‍ വി.പി, സെക്രട്ടറിമാരായ പ്രിത്യൂരാജ് നാറാത്ത്, എന്‍.സി ജബ്ബാര്‍ നരിക്കുനി, എംഡിഎഫ് ദല്‍ഹി ചാപ്റ്റര്‍ ഭാരവാഹികളായ പി.കെ ഹരീന്ദ്രന്‍ ആചാരി, സഫര്‍ അഹമ്മദ്, ഷംസുദീന്‍ കാഞ്ഞങ്ങാട്, ഡോ. ഡനോളി മാനുവല്‍, സുനില്‍ സിംഗ്, ചാന്ദന അര്‍ജുന്‍, അഡ്വ: നവനീത് പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

കേരള ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ജന്ദര്‍ മന്ദിറില്‍ വച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചിന് എംഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ ഇടക്കുനി, സന്തോഷ് കുമാര്‍ വി.പി, അഷ്റഫ് കളത്തിങ്ങല്‍പ്പാറ, പ്രിത്യൂരാജ് നാറാത്ത്, എന്‍.സി ജബ്ബാര്‍ നരിക്കുനി, അജ്മല്‍ മുഫീദ് വരപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

എംഡിഎഫ് ദല്‍ഹി ചാപ്റ്റര്‍ ജന. സെക്രട്ടറി അജ്മല്‍ മുഫീദ് സ്വാഗതവും ട്രഷറര്‍ പീലിയാട്ട് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!