പൂനൂർ പുഴയിൽ കാണാതായ പന്തീർപാടം പണ്ടാരപറമ്പ് കരുവാരപ്പറ്റ റുഖിയയുടെ (54) മൃതദേഹം കിട്ടി. ബഷീർ ഷർഖിയുടെ നേതൃത്വത്തിൽ ഷബീർ ചെറുവണ്ണൂർ നിസാർ പി പി , സ്വാലിഹ്, നാസർ. ഉമ്മർ ഇ പി തുടങ്ങി മുപ്പത് അംഗങ്ങളടങ്ങുന്ന IRW വളണ്ടിയർമാർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ കാരന്തൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഈ മാസം പത്തൊമ്പതിനാണ് റുഖിയയെ വീട്ടിൽ നിന്ന് കാണാതാകുന്നത്.തുടർന്ന് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതാവുന്നതിന്റെ തലേ ദിവസം മകളുമായി 2 മണി വരെ സംസാരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. താൻ പുലർച്ചേ അഞ്ചു മണിക്ക് പുറത്തേക്കിറങ്ങുമ്പോൾ വാതിലുകളെല്ലാം പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർത്താവും മൊഴി നൽകിയിരുന്നു.
6:30 ന് എഴുന്നേറ്റ സമയത്ത് ഉമ്മയെ കണ്ടില്ലെന്നും ഉമ്മയുടെ ആഭരണങ്ങളും പേഴ്സും മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നെന്നും മകളും മൊഴി നൽകി.
ഇതിൽ സംശയം തോന്നിയ എസ് ഐ വിന്‍സന്റ് ഡോഗ് സ്ക്വാഡിനെ കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. പോലീസ് നായ മണം പിടിച്ച് പുഴക്കരയിൽ എത്തിയിരുന്നു . അതോടെ അവർ പുഴയിൽ ചാടിയതാവാം എന്ന സംശയത്തിൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ പുഴയില്‍ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു .
സ്കൂബ അണ്ടര്‍ വാട്ടര്‍ ഡീപ്പിംഗ് അപ്പാറട്ടസ്, റബ്ബര്‍ ഡിങ്കിംഗ്, യമഹ എഞ്ചിന്‍ ബോട്ട്, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ സംഘം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.

