Kerala News

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ

AK Saseendran asks bus owners to refrain from increasing ticket rates -  KERALA - GENERAL | Kerala Kaumudi Online

വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.

അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കും. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്‍കാന്‍ ആവശ്യപ്പെടും. അതിനിടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!