Kerala

രണ്ടാമത്തെ മദ്യ കുപ്പിയെടുത്തപ്പോൾ തടഞ്ഞു; മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി. ഇയാൾ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ. വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!