എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ പി.പി.ദിവ്യയ്‌ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് .പ്രതി ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിയുടെ ക്രിമിനല്‍ മനോഭാവം വെളിവായി. നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ല. ഒളിവില്‍കഴിഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാന്‍ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തില്‍ പറഞ്ഞുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ക്രിമിനല്‍ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണതോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുന്‍പ് പല കേസുകളിലും പ്രതിയാണെന്നുമുള്‍പ്പെടെ ഗുരുതര ആരോപണവുമായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഇതിനിടെ പി.പി.ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.