കുന്ദമംഗലം: ഉപജില്ല സ്കൂള്‍ കലോല്‍സവത്തിന്റെ ലോഗോ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത പ്രകാശനം ചെയ്തു. പയമ്പ്ര ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പബ്ലിസിറ്റി കമ്മറ്റി ചെയര്മാന് എം കെ സുര്‍ജിത് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് കൂടത്തിങ്ങല്‍ മുഖ്യാഥിതിയായി.
ജനറല്‍ കണ്‍വീനര്‍ വി ബിനോയ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ യുപി സോമനാഥന്,കെ മോഹന്‍ദാസ് , ഇ രാമന് എം പി ഷിനു ,ശശികല പി.ടി എ പ്രസിഡന്റ് എ രാജന് ,എച്ച് എം ഫോറം കണ്‍വീനര്‍ യൂസുഫ് സിദ്ധീഖ്,പി സി,റഹിം മാസ്റ്റര്‍, എം റിയാസ്, അനില്‍ സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാവൂര്‍ താത്തൂര്‍ എല്‍ പി സ്കൂളിലെ അധ്യാപിക ഫാത്തിമ മുര്‍ഷിദയാണ് ലോഗോ തയ്യാറാക്കിയത്.