പത്തനംതിട്ട: ബിഗ് ബോസ് മുൻമത്സരാർത്ഥിയും സിനിമാ-സീരിയൽ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും തെരുവുനായയുടെ കടിയേറ്റു. ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്. മറ്റൊരാളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്.പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു ഷൂട്ടിനായാണ് ഡോ. രജിത് കുമാറും സംഘവും പത്തനംതിട്ടയിലെത്തിത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.
ബിഗ് ബോസ് മുൻമത്സരാർത്ഥി ഡോ. രജിത് കുമാറിന് തെരുവ് നായയുടെ കടിയേറ്റു : ഒപ്പമുണ്ടായിരുന്നവർക്ക് പരിക്ക്

