National News

ജോഡോയാത്രക്കിടെ രാഹുലിന്റെ കൂട്ടയോട്ടം;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നതിനിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം…’നമുക്കൊരു ഓട്ട മത്സരം നടത്തിയാലോയെന്ന് കൂടെയോടാൻ പ്രവർത്തകരെ നിർബന്ധിച്ച രാഹുൽ കുട്ടികളുടെ ആവേശത്തോടെയാണ് ഓട്ടം തുടർന്നത്. പ്രവർത്തകരും പൊലീസും കൂടെയോടിയതോടെ സംഭവം കേമമായി.നൂറുമീറ്ററോളം പിന്നിട്ട ശേഷമാണ് രാഹുൽ ഓട്ടം നിർത്തിയത്.നിറഞ്ഞ ചിരിയോടെ കുട്ടികൾക്കൊപ്പം ഓടുന്ന രാഹുലിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ട്വിറ്ററിൽ പങ്കുവെച്ചതിന് പിന്നാലെ വൈറലായി.സുരക്ഷ മുന്‍നിര്‍ത്തി രാഹുലിനെ വലയം തീര്‍ത്തുകൊണ്ട് മാത്രമാണ് അവര്‍ക്ക് നീങ്ങാനാകുക. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വെച്ചായിരുന്നു കൂട്ടയോട്ടം.തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ പര്യാടനം പൂര്‍ത്തിയാക്കിയാണ് ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പ്രവേശിച്ചത്.യാത്ര അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയിലേക്ക് കടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!