
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി നടുക്കണ്ടി അരുണോളിച്ചാലിൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്.
തെറ്റത്ത് പൂതക്കണ്ടി റോഡിൽ നിന്ന് തുടങ്ങി കോരങ്കണ്ടി ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗമാണിത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു.
രവീന്ദ്രൻ കുന്നമംഗലം, ടി ശിവാനന്ദൻ, ടി ജയപ്രകാശൻ സംസാരിച്ചു. വാർഡ് മെമ്പർ കെ അസ്ബിജ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ആർ നിഖിൽ നന്ദിയും പറഞ്ഞു.

