National News

25 കോടി കൊടുത്താൽ കോൺഗ്രസി​നെ മുഴുവനായും വാങ്ങാം;​ വിജയ്​ രൂപാനി

Trump to visit Gujarat in February, says CM Vijay Rupani | Deccan Herald

25 കോടി കൊടുത്താൽ കോൺഗ്രസി​നെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി. തങ്ങളുടെ എം.എൽ.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത്​ കോൺഗ്രസി​െൻറ ആരോപണത്തിൽ നവംബര്‍ മൂന്നിന്​ ഗുജറാത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായി സുരേന്ദ്രനഗറിനടുത്തുള്ള ലിംബിയിൽ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു.
മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്​. അവിടെയുള്ളത്​ രാഹുൽ ഗാന്ധിയുടെ ആദർശം മാത്രമാണ്​. കോൺഗ്രസ് സ്വന്തം എം.എൽ.എ.മാരെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും നവംബർ മൂന്നിന്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നിരയിൽ കൂടുതൽ ആള്​ കുറയുമെന്നും നേരത്തെ രൂപാനി പറഞ്ഞിരുന്നു. നവംബർ മൂന്നിന്​ കപ്രഡ, ലിംബി, കർജാൻ, അബ്​ദാസ, ഗദ്ദാഡ, ഡാങ്, മോർബി, ധാരി എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!