
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് നെടുകണ്ടം സാംസ്കാരിക നിലയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി ബൈജു അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി കോയ, മെമ്പർ എ.കെ ഷൗക്കത്ത്, ഷിജു മുപ്രമ്മൽ, മുസ്തഫ പുറ്റാട്ട്, ആനന്ദൻ കിഴക്കയിൽ, ബാബു.ടി, ഇബ്രാഹിം ഇ.പി, എന്നിവർ സംസാരിച്ചു.വാർഡ് വികസന സമിതി കൺവീനർ ഐ.മുഹമ്മദ് കോയ സ്വാഗതവും രാഘവൻ നായർ നന്ദിയും പറഞ്ഞു

