ചരിത്രം ഉറങ്ങുന്ന കുന്ദമംഗലം പ്രദേശത്തെ 110 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണിത സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധവുമായി കുന്ദമംഗലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് ക്ലബ് പ്രസിഡന്റുമായ രവീന്ദ്രന്‍ മാഷ്. ചരിത്രമുള്ള സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചതിനെതിരെ കൗമുതി പത്രത്തില്‍ ലേഖനമെഴുതിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
കുന്ദമംഗലത്തിന്റെ പ്രൗഡിയായിരുന്ന പഴയകാലത്തുള്ള സബ് ജയിലും കോടതിയും പൊളിച്ചടുക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
നൂറ്റാണ്ടുകള്‍ പിന്നിട്ട രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവൃത്തി നടത്തിയ കെട്ടിടമാണിത് എന്നും ലേഖനത്തില്‍ പറയുന്നു.
കെട്ടിടം പൊളിക്കുന്നതിനെതിരെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാര്‍ കെട്ടിടസംരക്ഷണ സമിതിയും നിയമ നടപടിക്ക് മുന്നൊരുക്കം തുടങ്ങിയിരുന്നു. എന്നാല്‍ ലോകായുക്ത കേസ് പരിഗണിക്കാനിരിക്കെയാണ് കെട്ടിടം ധൃതിപെട്ട് പൊളിച്ച് മാറ്റിയത്. ഒരു കോടി രൂപ ചിലവഴിച്ച് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മാക്കുന്നുമുണ്ട്.