കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്മെന്റ് കോളജിലെ ഇക്കണോമിക്സ് കോമേഴ്സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു സെമിനാറും ശില്പശാലയും സംഘടിപ്പിക്കുന്നത്.
എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇംഗ്ലണ്ടിലെ നോര്‍ത്ത് ആംപ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ജോണ്സണ് ജാമെന്റ്, സൗത്ത് ബീഹാര്‍ കേന്ദ്ര സര്‍വകലാശാലയിലെ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. സി. കൃഷ്ണന്, തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ ഡോ. രാജേഷ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്‍പതോളം അധ്യാപകരും ഗവേഷകരും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.