കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നായിരുന്നു മോന്‍സനെതിരായ കുറ്റം. പെരുമ്പാവൂര്‍ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്‍സന്‍. മറ്റൊരു പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് മോന്‍സന്‍ ജയിലിലാണ്.