kerala politics

കരുവന്നൂർ;അടിയന്തര യോ‍​ഗം വിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി;എം.കെ.കണ്ണനും പങ്കെടുക്കുന്നു

തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററിൽ യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കരുവന്നൂർ വിഷയം രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമായി നൽകാൻ സിപിഎം ആഗ്രഹിക്കുന്നില്ല. സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിൽ ഉയരുന്ന എതിർപ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.

പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സഹകരണ മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!