National

മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ മനസിനെ കൂടുതൽ ഏകാഗ്രമാക്കാം, മാംസാഹാരം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കാൻ ശ്രമിക്കണമെന്ന് മോഹൻ ഭാ​ഗവത്

ന്യൂഡൽഹി: മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ ഫോക്കസ് കിട്ടുമെന്ന് ആർഎസ്എസ് അദ്ധ്യക്ഷൻ മോഹൻ ഭാ​ഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ നിയന്ത്രിക്കണം. വളരെയധികം അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും മോഹൻ ഭാ​ഗവത് ആവശ്യപ്പെട്ടു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് അദ്ധ്യക്ഷൻ. ‘തെറ്റായ ഭക്ഷണം കഴിച്ചാൽ നിങ്ങൾ തെറ്റായ വഴിയിൽ പോകുമെന്ന് പറയപ്പെടുന്നു. ‘മാംസ’ ഭക്ഷണം കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിലുളളവർ മത്സ്യവും മാംസവും കഴിക്കുന്നു. ഇവിടെയുള്ള നോൺ-വെജിറ്റേറിയൻമാർ ‘ശ്രാവണ’ സമയത്തും ആഴ്ചയിലെ ചില ദിവസങ്ങളിലും നോൺ-വെജ് ഭക്ഷണം കഴിക്കാറില്ല. മാംസാഹാരം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ആ മനസ് ഏകാഗ്രമായി തുടരും.’ എന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ലോകത്തെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയിലും മാംസം കഴിക്കുന്നവർ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ മാംസാഹാരം കഴിക്കുന്നവർ പോലും സംയമനം പാലിക്കുന്നു. കൂടാതെ ചില നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നുവെന്ന് മോഹൻ ഭാ​ഗവത് അഭിപ്രായപ്പെട്ടു. ഇവിടെ മാംസം കഴിക്കുന്ന ആളുകൾ ശ്രാവണ മാസത്തിൽ മാംസം കഴിക്കാറില്ല. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവർ മാംസം ഒഴിവാക്കുന്നു.

ചില നിയമങ്ങൾ അവർ സ്വയം അടിച്ചേൽപ്പിക്കുന്നുവെന്ന് ഭാഗവത് കൂട്ടിച്ചേർത്തു. ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ശ്രീലങ്കയും മാലിദ്വീപും ദുരിതത്തിലായപ്പോൾ സഹായിച്ചത് ഇന്ത്യ മാത്രമാണ്. മറ്റ് രാജ്യങ്ങൾ ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധിച്ചുവെന്നും മോഹൻ ഭാ​ഗവത് കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!