കോതക്കുറിശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് രജനിയുടെ മരണകാരണമെന്ന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പറയുന്നു.ഇത് ഭർത്താവ് കൃഷ്ണദാസ് മടവാള്‍കൊണ്ട് വെട്ടിയപ്പോഴുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. രജനിയുടെ കഴുത്തിലും താടിയിലുമായി എട്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പിടയുകപോലും ചെയ്യാതെ മരിച്ചതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്ന് ശാസ്ത്രീയപരിശോധനാവിദഗ്ധരും പോലീസും പറയുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും കൃഷ്ണദാസിനുള്ള വിഷാദരോഗത്തിനുസമാനമായ അവസ്ഥയുമാണ് കൊലപാതകത്തിലെത്തിച്ചതെന്നും പോലീസ് പറയുന്നു.രജനിയെ മാത്രമല്ല മകൾ അനഘയെയും കൊല്ലാനാണ് കൃഷ്ണദാസ് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ അനുമാനം. താന്‍ ഉറങ്ങിക്കിടക്കുമ്പോൾ മുടിക്ക് കുത്തിപ്പിടിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും ശബ്ദം കേട്ട് സഹോദരന്‍ ഓടിവന്ന് തടയുകയായിരുന്നെന്നുമാണ് ചികിത്സയിലുള്ള അനഘയുടെ മൊഴി,കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ രണ്ടുമണിയോടെസംഭവമുണ്ടായത്. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രജനിയെ ഭര്‍ത്താവ് കൃഷ്ണദാസന്‍ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്.
ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവം;രജനി മരിച്ചത് പിടയുക പോലും ചെയ്യാതെ,മകളെയും കൊല്ലാൻ പദ്ധതി

