കൊച്ചി:സർക്കാർ നിർദ്ദേശം തള്ളി കെ.സി.ബി.സി.ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെ സി ബി സി അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം.കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിൻറെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം.
സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെ.സി ബി സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച്ച വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്താൻ വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു