വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് യുവതിക്ക് തെരുവുനായയുടെ കടിയേറ്റു.പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക് കാലില്‍ തെരുവുനായയുടെ കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു സംഭവം. അതേസമയം തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് .