Kerala kerala News

‘സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്’ സമാപന സമ്മേളനം മുഖ്യമന്തി ഉദ്‌ഘാടനം ചെയ്തു

കൊച്ചി: സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് വെള്ളിയാഴ്ചയായിരുന്നു തുടക്കം.

2025-–26 അധ്യയനവര്‍ഷത്തില്‍ ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്കെങ്കിലും ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ തൊഴില്‍ നല്‍കുന്നതിനായി വിവിധ കമ്പനികളുമായി താല്‍പ്പര്യപത്രം ഒപ്പുവെച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽസാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണിത്‌.

ആദ്യദിനം ആറുവേദികളിലായി വിദ്യാഭ്യാസം, തൊഴില്‍, ഭാവിയിലെ നൈപുണി വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകൾ നടന്നിരുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി വിവിധ മേഖലകളിലെ 1500 ലധികം പേര്‍ പങ്കെടുത്തിരുന്നു. വിജ്ഞാനകേരളം കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാ (കെ–ഡിസ്‌ക്‌)ണ്‌ സമ്മിറ്റിന്റെ സംഘാടകർ.​

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!