Kerala News

കുട്ടികളെ പിന്തുടർന്ന പോലീസുകാർ മദ്യപിച്ചിരുന്നു, അന്വേഷണത്തിൽ തൃപ്തരല്ല; ഫർഹാസിന്റെ കുടുംബം

കാസർഗോഡ് കുമ്പളയിൽ പോലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി മരിച്ച ഫർഹാസിന്റെ കുടുംബം. കുട്ടികളെ പിന്തുടർന്ന പോലീസുകാർ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ തൃപ്തരല്ലെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുറ്റക്കാരായ പോലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

അതേ സമയം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുദ്യോഗസ്ഥരെ സ്‌ഥലം മാറ്റി.
അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!