കൊവിഡ് വന്ന് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉയര്‍ന്ന ആന്റിബോഡി സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്. കൊച്ചിയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉണ്ട് എന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. 1500 പേരിലാണ് പഠനം നടത്തിയത്. കൊവിഷീല്‍ഡ് വാക്‌സിന്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.