ഡല്‍ഹി: കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദല്‍ഹിയില്‍ തിരിച്ചെത്തി.
തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് തരിഗാമിയുമായി സംസാരിച്ചെന്നും യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഇന്നലെയാണ് കോടതിയുടെ അനുമതിയോടെ തരിഗാമിയെ സീതാറാം യെച്ചൂരി കശ്മീരിലെത്തി സന്ദര്‍ശിച്ചത്. വിമാനത്താവളത്തില്‍നിന്ന് കനത്ത സുരക്ഷാ ആകമ്പടിയോടെയാണ് അദ്ദേഹം തരിഗാമിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇന്നലെ യച്ചൂരി തരിഗാമിയുടെ വീട്ടില്‍ തങ്ങുകയായിരുന്നു