National News

ജോലിയിൽ തിരികെ പ്രവേശിക്കില്ല: നിലപാടിൽ ഉറച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

കഴിഞ്ഞ ദിവസം രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് താൻ അറിഞ്ഞത്. രാജി സ്വീകരിക്കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ എന്റെ അഭിപ്രായം ഞാന്‍ ജനങ്ങളോട് പറഞ്ഞതാണ്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് ശരിയാകുമെന്ന് കരുതുന്നില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഒരു മുഖ്യ മാധ്യമത്തോട് പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരുന്നു.

കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ദാദ്രാ ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ജോലിയില്‍ തുടരനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 21നാണ് കണ്ണൻ ഗോപിനാഥ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ദിയു, ദാദ്രനഗർ ഹവേലി എന്നിവിടങ്ങളിലെ ഊർജ സെക്രട്ടറിയായിരിക്കെയാണ് രാജി.

രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്ന് കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!