ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് 21-ാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും മണ്ഡല തല ഉദ്ഘാടനവും നടത്തി. കെ. അരുണ്‍ലാല്‍ അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി നിമേഷ്. ടി.എം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജന: സെക്രട്ടറി ജ്യോതി ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് : മുഹമ്മദ് റയാന്‍ കെ. ബി, ജന: സെക്രടറി അനുലാല്‍ പുതിയേറ്റ്കര, ട്രഷറര്‍ വിഷ്ണു കല്ലറ ചാലില്‍, വൈസ് പ്രസിഡന്റുമാര്‍
പാര്‍വ്വണ തെക്കയില്‍,സ്വാതി ചേറാത്ത്, ഹെല്‍ന റോയ്,മുഹമ്മദ് യാസിന്‍ ടി,റിയാസ് അലി, സെക്രട്ടറിമാര്‍ സജ്ജാദ് തെക്കയില്‍, അശ്വന്ത് ശിവാനന്ദന്‍ കെ, മിഥ്‌ലാ ജ്ജ് തെക്കയില്‍, സല്‍മാന്‍ ഫാരിസ് ടി, ആയിശ ഹനിന എന്നിവര്‍ 21-ാം വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടു. ഡി.സി.സി ജന. സെക്രട്ടറി എടക്കുനി അബ്ദുറഹിമാന്‍, നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് മാവൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ഭാരവാഹികളായ റിനേഷ്ബാല്‍, അഡ്വ.കെ.ബിജു, കോണ്‍ഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ ലാലുമോന്‍, സോമന്‍ തട്ടാരക്കല്‍,യൂത്ത് കോണ്‍ഗ്രസ്സ് അസംബ്ലി ഭാരവാഹികളായ മനുമോഹന്‍, മനില്‍ ലാല്‍, കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹികളായ റജിന്‍ദാസ്,ഷംസുദ്ധീന്‍, ദാസന്‍ പുത്തലത്ത്, ഹനീഫ തെക്കയില്‍, ചന്ദ്രന്‍ കല്ലറ,ഹരീഷ് കാരന്തൂര്‍, ഇല്യാസ് അടിയലത്ത് എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
കുന്ദമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് 21-ാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും മണ്ഡല തല ഉദ്ഘാടനവും നടത്തി

