Kerala News

ആടിയും പാടിയും മുന്നൂറ് യാത്രകൾ; കോഴിക്കോട് യൂണിറ്റിൽ ലോജിസ്റ്റിക് & കൊറിയർ സർവ്വീസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഒന്നല്ല, രണ്ടല്ല, ആടിയും പാടിയും കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷമാക്കിയത് മുന്നൂറ് യാത്രകൾ. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ നീളും യാത്രക്കെത്തിയ വിനോദസഞ്ചാരികൾ. വയനാടും വയലടയും മൂന്നാറും മലക്കപ്പാറയും ഉൾപ്പെടെയുള്ള സ്ഥലങ്ങളെ യാത്രികർ നെഞ്ചോട് ചേർത്തപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളെല്ലാം വൻ വിജയമായി.

2022 ഡിസംബർ 23-ന് താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് കോഴിക്കോട് ജില്ലയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. തുഷാരഗിരി, വയനാട്, വനപർവ്വം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് നെല്ലിയാംമ്പതി, മൂന്നാർ, മലക്കപ്പാറ, വാഗമൺ, കുമരകം, സെെലന്റ് വാലി, ആഡംബര കപ്പൽ യാത്ര എന്നിവിടങ്ങളിലേക്കെല്ലാം വിനോദ സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സി ബസ് കുതിച്ചു.

സ്കൂൾ വിദ്യാർത്ഥികൾ, വനിതകൾ, ഭിന്നശേഷിക്കാർ, എയ്ഡ്സ് രോഗികൾ എന്നിവർക്കായി പ്രത്യേക ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയത്. ഭിന്നശേഷിക്കാരുമായി മൂന്ന് യാത്രകൾ ഇതിനോടകം പോയി കഴിഞ്ഞു. വീട്ടിലൊതുങ്ങിയിരുന്നവരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കപ്പലുകളിലുമൊക്കെ കൊണ്ടുപോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബജറ്റ് ടൂറിസം സെൽ അധികൃതർ.

വനിതാ വാരാഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതും താമരശ്ശേരി യൂണിറ്റാണ്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് മാത്രം 168 യാത്രകളാണ് ഇതുവരെ നടത്തിയത്. താമരശ്ശേരിക്ക് പുറമേ കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളുള്ളത്. തിരുവമ്പാടി, വടകര, തൊട്ടിൽപാലം യൂണിറ്റുകളിൽ നിന്നും വെെകാതെ ഉല്ലാസയാത്ര തുടങ്ങാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

സ്വന്തം ആടിനെ വിറ്റ പണവുമായി എത്തിയ കുന്ദമംഗലം സ്വദേശിനി മറിയകുട്ടി, 90 വയസുകഴിഞ്ഞ ദമ്പതികൾ, കുഞ്ഞ് കുട്ടികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രകൾ ഉപയോഗപ്പെടുത്തി. ഭക്ഷണ, താമസ സൗകര്യങ്ങൾ കൂടി നൽകുന്നതിനാൽ യാത്രകൾക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരുന്നതായി അധികൃതർ പറയുന്നു.

കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ 300 -ാം യാത്ര പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും കെ എസ് ആർ ടി സി കോഴിക്കോട് യൂണിറ്റിൽ ആരംഭിച്ച ലോജിസ്റ്റിക് & കൊറിയർ സർവ്വീസിന്റെ ഓഫീസ് ഉദ്ഘാടനവും ബഹു. പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!