മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ മുന്നോടിയായി സ്ത്രീകളുടെ മഴനടത്തം സംഘടിപ്പിച്ചു. തുഷാരഗിരിയിൽ ഒത്തുകൂടിയ നൂറിലേറെ സ്ത്രീകൾ കാഴ്ചകൾ കണ്ട്, പ്രകൃതിയെ അറിഞ്ഞ് മഴയോടൊപ്പം ആറ് കിലോമീറ്റർ ദൂരം നടന്നു.
രാവിലെ ഒമ്പത് മണിക്ക് തുഷാരഗിരി ഡി.ടി.പി.സി സെന്ററിൽ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം പ്രിയദർശിനി കോളേജ്, ലോസ്റ്റ് മോങ്ക്സ് ഹോസ്റ്റൽ, ടോട്ടം റിസോസ് സെന്റർ എന്നിവർ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മഴ നടത്തം വട്ടച്ചിറയിൽ സമാപിച്ചു.
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 4,5,6 തിയ്യതികളിലായി തുഷാരഗിരിയിലാണ് മത്സരം.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, അഡ്വെഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാർ സ്പോർട്ട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൽ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.