National News

മെഡിക്കല്‍ കോളജില്‍ വൃത്തിയില്ലാത്ത കിടക്ക;വിസിയെ കിടത്തി പഞ്ചാബ് മന്ത്രി ദൃശ്യങ്ങള്‍ വൈറല്‍

ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയില്‍ പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടെ ആരോഗ്യ സര്‍വകലാശാല വിസിയെ ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടത്തി.കീറിപ്പറിഞ്ഞ കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ വിസി മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലർ ഡോ.രാജ് ബഹാദൂറിനാണ് ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടക്കാന്‍ മന്ത്രി നിർദേശം നല്‍കിയത്.

ഇത് അദ്ദേഹം അനുസരിച്ചപ്പോള്‍ മന്ത്രിക്കൊപ്പം ഉള്ളവര്‍ ഇത് വീഡിയോ എടുക്കുന്നതും കാണാം.രോഗികള്‍ക്കായുള്ള കിടക്ക കീറിപ്പറിഞ്ഞതു കണ്ട മന്ത്രി ഇതില്‍ വിശദീകരണം തേടുകയായിരുന്നു. രാജ്യത്തെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ബാബാ ഫരീദ് യൂണിവേഴ്‌സിറ്റി വിസിയുമായ രാജ് ബഹാദൂര്‍ വിശദീകരിക്കുന്നതിനിടെ കിടക്കയില്‍ കിടന്നു നോക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മന്ത്രി വിസിയോടു തട്ടിക്കയറുന്നതും വിഡിയോയില്‍ ഉണ്ട്. എല്ലാം നിങ്ങളുടെ കൈയിലാണ്, എല്ലാം നിങ്ങളുടെ കൈയിലാണ്,” കട്ടിലിൽ നിന്ന് എഴുന്നേറ്റ ഉടൻ ഡോക്ടറോട് മന്ത്രി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.അതേ സമയം മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഐഎംഎയും രംഗത്ത് എത്തിയിട്ടുണ്ട്.മന്ത്രിയില്‍നിന്ന് അപമാനം നേരിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിസി മുഖ്യമന്ത്രി ഭഗവന്ത് മാനിന് രാജിക്കത്ത് നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!