കോഴിക്കോട് പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‍സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയെന്നാണ് സൂചന. ഇയാള്‍ വിദേശത്ത് ബിസിനസ് നടത്തുന്നുമുണ്ട്. നിലവില്‍ വിദേശത്തുള്ള ഇയാള്‍ അവിടെ നിന്നും നെറ്റ് ഫോണ്‍ കോള്‍ വഴി ഇര്‍ഷാദിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.