കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി .

കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഗിനാണ് വെടിയുതിർത്തത്. രാഗിനും കണ്ണൂർ സ്വദേശിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്.
മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാൾ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരിൽനിന്ന് എത്തിയതാണെന്നാണു വിവരം.

