കൊച്ചിയിൽ പഴയ തോപ്പുംപടി പാലത്തിനു സമീപം അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ യുവാവിനെ നാവിക സേന പിടികൂടി.വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നേവി പിടികൂടി പൊലീസിന് കൈമാറി. തോപ്പുംപടി പഴയ പാലത്തിൽ നിന്നാണ് യുവാവ് ഡ്രോൺ പറത്തിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോൺ പറത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു.
വിമാനത്താവളങ്ങള്‍ക്കോ സേനാ കേന്ദ്രങ്ങള്‍ക്കോ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് ചട്ടം. ഇതു ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയത്. ഡ്രോണ്‍ പിടിച്ചെടുത്ത നേവി ഇതും പൊലീസിനു കൈമാറിയിട്ടുണ്ട്.
ട്രാവല്‍ ബ്ലോഗിനു വേണ്ടിയാണ് ഡ്രോണ്‍ പറത്തിയത് എന്നാണ് യുവാവ് പറയുന്നത്. ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു.

