കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശ്ശൂർ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി .സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്ട്രീയ സമ്മർദ്ദം മൂലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. വലിയ സാമ്പത്തിക തിരിമറി ആയതിനാൽ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു.