Kerala News

അധികാര നഷ്ടത്തിൽ മനംനൊന്ത് കാട്ടിക്കൂട്ടുന്ന ക്രോപ്രായങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വർഗ്ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുത്;കെ.ടി ജലീല്‍

മുസ്ലിം പള്ളികളിലെ കൊവിഡ് നിയന്ത്രണം മുന്‍നിര്‍ത്തി വ്യാജപ്രചരണത്തിലൂടെ മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വര്‍ഗീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുന്‍മന്ത്രി കെ.ടി ജലീല്‍. ”പെരുന്നാള്‍ ദിനങ്ങള്‍ മാത്രമാണ് മുസ്ലിങ്ങളുടെ വിശേഷാല്‍ ദിവസങ്ങള്‍ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല. രഹസ്യമായി പരാതി ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ പറയുന്നത് ലീഗ് – ജമാഅത്തെ – ഇസ്ലാമി – സുഡാപ്പി പാര്‍ട്ടികളില്‍ പെടുന്നവരാണ്. അങ്ങിനെ പോലീസ് കേസെടുത്താല്‍ പിണറായി വിജയന്റെ പോലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്.”

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മതമൈത്രി തകർക്കുന്നവരെ കരുതിയിരിക്കുക

ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്കാരത്തിന് 40 ആളുകളെ പങ്കെടുപ്പിക്കാം. അതിനപ്പുറം കവിയാതെ നോക്കണം. എല്ലാ മതവിഭാഗക്കാരുടെ വിശേഷാൽ ദിവസങ്ങളിലും വിശ്വാസികളായ 40 പേർക്ക് അവരവരുടെ ആരാധനാലയങ്ങളിൽ ഒരു നേരത്തെ ചടങ്ങിന് പങ്കെടുക്കാം. പെരുന്നാൾ ദിനങ്ങൾ മാത്രമാണ് മുസ്ലിങ്ങളുടെ വിശേഷാൽ ദിവസങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല. രഹസ്യമായി പരാതി ഫോണിൽ വിളിച്ച് സ്റ്റേഷനിൽ പറയുന്നത് ലീഗ് – ജമാഅത്തെ – ഇസ്ലാമി – സുഡാപ്പി പാർട്ടികളിൽ പെടുന്നവരാണ്. അങ്ങിനെ പോലീസ് കേസെടുത്താൽ പിണറായി വിജയൻ്റെ പോലീസ് സംഘി പോലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്. ചില വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ഇതും പറഞ്ഞ് നടക്കുന്ന കടുത്ത വർഗ്ഗീയ പ്രചരണം കേട്ടാൽ അറപ്പുളവാകും. മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി ആ പഞ്ചായത്തിലെ മുസ്ലിം പള്ളികളുടെ ഭാരവാഹികൾക്ക് നൽകിയിട്ടുള്ള നോട്ടീസാണ് ഇമേജായി ചേർത്തിരിക്കുന്നത്. ഒതുക്കുങ്ങൽ വേങ്ങര മണ്ഡലത്തിലാണെന്ന് കൂടി ഓർക്കുക. താനൂർ DYSP പറഞ്ഞിട്ടാണത്രെ തിരൂരങ്ങാടി പോലീസ് അവിടുത്തെ ചില പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്തവും കുന്തവും തിരിയാത്ത ബുദ്ധിശൂന്യർ ചെയ്യുന്ന അബദ്ധത്തിന് പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത് സർക്കാരാണെന്ന് ഇത്തരക്കാർ ഓർക്കുന്നത് നന്നാകും. മുസ്ലിങ്ങളുടെ വിശേഷാൽ ദിവസമാണ് വെള്ളിയാഴ്ചകൾ എന്നറിയാത്തവരായി ഈ നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഊളമ്പാറയിലേക്കയക്കണം.

എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ക്ഷേത്രങ്ങളിലെ ദേവീദേവൻമാരുടെ പിറന്നാൾ ദിവസങ്ങളും വിഷു-ഓണം- ശിവരാത്രി തുടങ്ങിയ ആഘോഷ ദിനങ്ങളും ഹൈന്ദവ വിശ്വാസികൾക്ക് വിശേഷാൽ ദിവസങ്ങളാണ്. എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും പെസഹ വ്യാഴം, ദു:ഖവെള്ളി തുടങ്ങിയ ദിവസങ്ങളും പള്ളിപ്പെരുന്നാളുകളും ക്രൈസ്തവരുടെ വിശേഷാൽ ദിനങ്ങളാണ്. ഇതൊക്കെ അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥർ.പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കാൻ ലീഗിന് ജനങ്ങൾ ഇപ്പോൾ നൽകിയിട്ടുള്ള വിധി അംഗീകരിച്ച് ക്ഷമാപൂർവ്വം കാത്തിരിക്കുക. അതല്ലാതെ അധികാര നഷ്ടത്തിൽ മനംനൊന്ത് കാട്ടിക്കൂട്ടുന്ന ക്രോപ്രായങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വർഗ്ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുത്. സമസ്തയുടെ ബഹുമാന്യനായ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ ശൈഖുനാ എപി അബൂബക്കർ മുസ്ല്യാരും മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ദയവായി ലീഗ് – വെൽഫെയർ – സുഡാപ്പികൾ ശ്രമിക്കരുത്. ഇതൊരു അപേക്ഷയാണ്, പ്ലീസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!