National News

പെഗാസസ് അന്വേഷണം; ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

വിവാദമായ പെഗാസിസ് ഫോൺ ചോർത്തൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് മാധ്യമപ്രവർത്തകരായ എൻ.റാമും, ശശികുമാറും സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

എൻ.റാമും, ശശികുമാറും സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണ്. പ്രതിപക്ഷത്തെ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രിംകോടതി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷിച്ചു. രാജ്യാന്തരതലത്തിലും രാജ്യത്തും അലയൊലിയുണ്ടാക്കിയ സംഭവമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ, ഹർജി ലിസ്റ്റ് ചെയ്യുമ്പോൾ അക്കാര്യം തന്റെ മനസിലുണ്ടാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മറുപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!