നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ.കാസർകോടുള്ള വീട്ടിൽ നിന്നും ഇന്നലെയാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിഷ്‌ണുവിനെ പോലീസ് കൊച്ചിയെലെത്തിച്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.വിചാരണക്ക് തുടർച്ചയായി ഹാജരാകാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവൻ അടക്കമുള്ളവരെ അടുത്ത ദിവസം തന്നെ വിചാരണക്ക് വിധേയമാക്കും.
കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്‌സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിഷ്ണു കേസിലെ മാപ്പു സാക്ഷിയാവുകയായിരുന്നു.