News

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്പനാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ആഗസ്റ്റ് 31 വരെയാണ് ് ലോക്ക്ഡൗണ്‍ നീട്ടിയത്. . ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും .
ലോക്ഡൗണില്‍ ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും സ്‌കൂളുകളും ംഅടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനായിരുന്നു സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി. പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരും ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!