Kerala

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, എല്ലാരും കൊടുക്കണന്നാണ് ൻ്റെ അയിപ്രായം : ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

ഒരൊറ്റ വീഡിയോ കൊണ്ട് ഏറെ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് കഴിഞ്ഞ ദിവസം പാരിദോഷികമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനു കൈമാറി. ‘ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല’ എന്ന വാക്കുകളിലൂടെയാണ് വീട്ടിലെ മുറിയിൽ വെച്ച് പൂവ് നിർമിക്കുന്ന ഫാസിലിന്റെ വീഡിയോ വൈറലായത്.

ഇത് മിൽമയുടെ പരസ്യവാചകമായതോടെ ലഭിച്ച റോയൽറ്റി തുക ലഭ്യമാകുകയും ചെയ്തു ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തത്. ഫായിസിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും പതിനായിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പരാജയത്തിൽ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നൽകിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും ഒരു നല്ല മാതൃകയാണെന്ന് കളക്ടർ പറഞ്ഞു . തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞത് ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല,എല്ലാരും കൊടുക്കണന്നാണ് ൻ്റെ അയിപ്രായം കളക്ടർ കൂട്ടി ചേർത്തു

കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുൾ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!