മലപ്പുറം തിരൂരങ്ങാടി കുണ്ടൂരില്‍ കുട്ടികള്‍ക്കു നേരെ പാഞ്ഞടുത്ത് തെരുവു നായ്ക്കള്‍. നാല് നായ്ക്കളാണ് കടിക്കാനായി പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പല വഴിക്കോടിയ കുട്ടികളില്‍ ഒരാള്‍ സമീപത്തെ വീട്ടില്‍ കയറിയാണ് രക്ഷപെട്ടത്. തലനാരിഴക്കാണ് കുട്ടി നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് രക്ഷപെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കുട്ടികള്‍ക്കു നേരെ പാഞ്ഞടുത്ത് തെരുവു നായ്ക്കള്‍; രക്ഷപെട്ടത് തലനാരിഴക്ക്

