ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കർഷകനായ സി വി പത്രപ്രവർത്തകനും കർഷകനുമായ സി വി ഗോപാലകൃഷ്ണൻ , വിജയരാഘവൻ എന്നിവർക്ക് തൈകൾ നൽകി പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. വികസന സമിതി ചെയർപേഴ്സൺ യു സി പ്രീതി അധ്യക്ഷയായി. ക്ഷേമ കാര്യ സമിതി ചെയർ പേഴ്സൺ ഷബ്ന റഷീദ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ പി കൗലത്ത്, ടി ശിവാനന്ദൻ ,കെ കെ സി.നൗഷാദ് ഫാത്തിമ ജെസ്ലി, ബൈജു , സജിത ഷാജി എന്നിവരും സി ഡി എസ് ചെയർ പേഴ്സൺ സീന അശോകൻ, കൃഷി അസിസ്റ്റന്റ് വി പി ഷാജി എന്നിവരും സംസാരിച്ചു. കൃഷി ഓഫീസർ എ അഥീന സ്വാഗതവും അസി. കൃഷി ഓഫീസർ വി പി അനിൽകുമാർ നന്ദിയും പറഞ്ഞു. കുന്നമംഗലം കാർഷിക കർമ സേന, ബി എൽ എഫ് ഒ എന്നിവർ ഉൽപ്പാദിപ്പിച്ച വിവിധതരം നടീൽ വസ്തുക്കൾ വിതരണത്തിനുണ്ട്. ഒരു കോടി ഫലവൃക്ഷത്തൈ പദ്ധതി പ്രകാരം സൗജന്യ വാഴക്കന്നു വിതരണവുമുണ്ടായി. ഞാറ്റുവേല ചന്ത ജൂലൈ നാലു വരെ തുടരും.