Local News

കുന്ദമംഗലത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍

കുന്ദമംഗലം പിലാശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി മാഞ്ഞാക്കാവ് ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിലാശ്ശേരി പാലോറമ്മല്‍ ബിനീഷാണ് മരിച്ചത്. കുന്ദമംഗലം പ്രിന്‍സിപ്പിള്‍ എസ് ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ സമയത്തിനകം ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തുമെന്നാണ് സൂചന.

This image has an empty alt attribute; its file name is image-74.png

ഒരു മീറ്ററോളം മാത്രം ഉയരമുള്ള ചെറിയ മരത്തിന്റെ കൊമ്പില്‍ മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിയ രീതിയില്‍ നിലത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് എത്താത്തതിനാല്‍ ഇന്ന് രാവിലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിനോട് നൂറ് മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിരലടയാള വിദഗ്ദരും ഫോറന്‍സിക് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!