ലേലം
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ കുന്നമംഗലം സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ് കെട്ടിടങ്ങള്‍ ലേലം ചെയ്തു പൊളിച്ചു നീക്കുന്നതിനായി ജൂലൈ 15 ന് രാവിലെ 11 മണിക്ക് കുന്നമംഗലം പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722673.
പ്യൂണ്‍/വാച്ച്മാന്‍ അഭിമുഖം 10ന്
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കാറ്റഗറി നം 366/19, 367/19) തസ്തികയുടെ എന്‍സിഎ (ഈഴവ, ഷെഡ്യൂള്‍സ് ട്രൈബ്) തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ ജൂലൈ 10ന് രാവിലെ 11 മണി മുതല്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈല്‍ മെസേജ്/എസ്എംഎസ് വഴി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2371500.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയര്‍ സേവനങ്ങള്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ വീഡിയോ കോണ്‍ഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇപ്പോള്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും ഉപകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാക്കും. താല്പര്യമുള്ളവര്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിനകം www.cdckerala.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. വീഡിയോ കോണ്‍ഫറന്‍സിന്റെ തിയ്യതിയും സമയവും രജിസ്റ്റര്‍ ചെയ്യുന്ന ടെലഫോണ്‍ നമ്പറില്‍ മെസ്സേജ് / ഇ-മെയില്‍ വഴി അറിയിക്കും. സംശയമുള്ളവര്‍ ഏറ്റവും അടുത്തുള്ള കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഫോണ്‍ മുഖാന്തരം അന്വേഷിക്കുക. പേരാമ്പ്ര – 0496 – 2615500, ചിറ്റൂര്‍ -0492 – 3223297, കായംകുളം – 0479 – 2442502, നെയ്യാറ്റിന്‍കര – 0471 – 2222548.
മസ്റ്ററിംഗ് 15 വരെ
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന് അര്‍ഹതയുള്ളതും വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങ് നടത്തിയിട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍ക്കും പുതുതായി പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്കും ജൂലൈ 15 വരെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ അയവു ലഭിക്കുന്ന തീയ്യതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള ബയോമസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ക്ക് (വിരലടയാളം പതിപ്പിക്കാന്‍ സാധിക്കാത്തവര്‍) ക്ഷേമനിധി ബോര്‍ഡ് മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് വെച്ച് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാം. മസ്റ്ററിങ്ങ് നടത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുകയുള്ളൂവെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 04952366380.
മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ 2020-21 അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് (സംസ്ഥാന സിലബസ്-ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 35 സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും 10 ശതമാനം മറ്റ് വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി നീക്കിവെച്ചിട്ടുള്ളതാണ്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.
സ്മാര്‍ട്ട് ക്ലാസ് മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍, സ്‌കൂളിനോടനുബന്ധിച്ച് ഹോസ്റ്റല്‍, സ്പെഷ്യല്‍ ട്യൂഷന്‍, ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ പ്രത്യേക പ്രൊജക്ടുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ ചുമതലയില്‍ സ്‌കൂളില്‍ ലഭ്യമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ 2020 ജൂലൈ എട്ടിനകം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 04952370379, 9072797643.
പെന്‍ഷന്‍ വിതരണത്തില്‍ സമയ ക്രമീകരണം
ഇന്ന് (ജൂലൈ 1) മുതല്‍ ട്രഷറികളില്‍ സേവന/കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഒന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ – പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട് മുതല്‍ നാല് വരെ – പി.ടി.എസ്.ബി അക്കൗണ്ട് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, രണ്ടാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ – പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട് മുതല്‍ നാല് വരെ – പി.ടി.എസ്.ബി അക്കൗണ്ട് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, മൂന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ – പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട് മുതല്‍ നാല് വരെ – പി.ടി.എസ്.ബി അക്കൗണ്ട് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, നാലാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ – പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട് മുതല്‍ നാല് വരെ – പി.ടി.എസ്.ബി അക്കൗണ്ട് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, അഞ്ചാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ – പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട് മുതല്‍ നാല് വരെ – പി.ടി.എസ്.ബി അക്കൗണ്ട് ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് നിശ്ചിത ഫോം ചെക്കിനോടൊപ്പം പൂരിപ്പിച്ച് നല്‍കാം. ഫോം ട്രഷറികളില്‍ ലഭ്യമാണ്.
അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം മാറ്റണം
അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മുന്‍ഗണന-സബ്സിഡി റേഷന്‍ കാര്‍ഡുകള്‍ എട്ടിനകം ഇവരുടെ മുന്‍ഗണന കാര്‍ഡുകള്‍ ഓഫീസില്‍ ഹാജരാക്കി പിഴ ട്രഷറിയില്‍ അടച്ചു പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖലകളിലെ ചില ജീവനക്കാര്‍ യഥാര്‍ത്ഥ തൊഴില്‍ കാണിക്കാതെയും യഥാര്‍ത്ഥ വരുമാനം കാണിക്കാതെയും കുടുംബ റേഷന്‍ കാര്‍ഡില്‍ പേര് തന്നെ ഉള്‍പ്പെടുത്താതെയും് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെയുള്ളവര്‍ നിബന്ധമായും ജൂലൈ എട്ടിനകം കാര്‍ഡ് തരം മാറ്റണം. സമയപരിധിക്കു ശേഷവും അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചാല്‍ വകുപ്പുതല നടപടിക്കായി മേലുദ്യോഗസ്ഥനെ അറിയിക്കുകയും ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരവും ആവശ്യവസ്തു നിയമം 7എ (1 )പ്രകാരവുമുള്ള പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

