രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വൻ തോതിൽ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 415 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുളള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5000ത്തിൽ അധികമാണ്. 1,61,833 പേർക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തില്‍ ഡൽഹിയെ മറികടന്ന് തമിഴ്നാട് വീണ്ടും രണ്ടാം സ്ഥാനത്ത് എത്തി. 86224 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗം ബാധിച്ചത്. ഡൽഹിയിൽ 85161 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും തമിഴ്നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

