ഇന്നലെ അസാനിച്ച ഐ പി എൽ ടൂർണമെന്റിൽ അഞ്ചാം കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിക്ക് ആശംസകളുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഗുജറാത്തിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ കിരീടം സ്വന്തമാക്കിയത്.
‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്.’- ഗുജറാത്ത് ട്വിറ്ററിൽ കുറിച്ചു .
ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തി . മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന രണ്ട് പന്തുകളിൽ സിക്സും ബൗണ്ടറിയും നേടിയ രവീന്ദ്ര ജഡേജ ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചു.